91 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണമാല കവർന്നു; പ്രതിക്ക് ഇരട്ട ജീവപര്യന്തവും കഠിനതടവും

തൃശൂർ : ഇരിങ്ങാലക്കുട സ്വദേശിനി തൊണ്ണൂറ്റിയൊന്നുകാരിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. 15 വർഷം കഠിനതടവും 1,35000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് വിധി പ്രസ്താവിച്ചത്. ഇരിങ്ങാലക്കുട പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ പാലക്കാട് ജില്ല ആലത്തൂർ കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി വിജയകുമാർ എന്ന ബിജു(40)വിനെയാണ് കോടതി ശിക്ഷിച്ചത്.

ഓഗസ്റ്റ് 3 ന് വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വയോധികയെ അടുക്കളയിൽ നിന്നും ബലമായി എടുത്തു കൊണ്ടു പോയി റൂമിൽ വെച്ച് പീഡിപ്പിക്കുകയും കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല ബലമായി ഊരിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. അതിജീവിത സംഭവം നടന്നതിന് ശേഷം 8 മാസത്തിനകം മരിച്ചു പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!