ന്യൂഡൽഹി: ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ഇസ്രയേൽ ജനതയ്ക്കും മോദി ആശംകൾ നേർന്നു.
‘പുതിയ വർഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് പോസ്റ്റിൽ കുറിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ‘മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് മോദി ആശംസ അറിയിച്ചിരിക്കുന്നത്.
ജൂതന്മാരുടെ വിശുദ്ധ പുണ്യദിനങ്ങളുടെ തുടക്കം കുറിക്കുന്നതാണ് റോഷ് ഹഷാന. പ്രാർത്ഥനകൾ, വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ, നവീകരണത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ പാരമ്പര്യ ആചാരങ്ങൾ എന്നിവയോടെ ആചരിക്കുന്നു. നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിൽ നെതന്യാഹു ആശംസകൾ നേർന്നിരുന്നു.
