പാൽ വില കൂട്ടും, വർധന ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.

ഇന്ന് സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കും. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ നീളുന്ന ചർച്ചയാണ് സഭയിൽ നടക്കുക. സഭാസമ്മേളനത്തിൻ്റെ ആദ്യദിവസം പൊലീസ് അതിക്രമത്തിനെതിരേയും, ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം വർധിച്ച സാഹചര്യവുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!