തിരുവനന്തപുരം : കേരള നിയമസഭയിൽ വ്യക്തമായ സ്വാധീനമാകാൻ ബിജെപിക്ക് കഴിയുമോ? എക്സിറ്റ്പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ കേരളത്തിൽ വീണ്ടും താമര വിരിയുമെന്ന് ഉറപ്പിക്കുകയാണ് എൻഡിഎ ക്യാമ്പ്. ഇരുപത് ശതമാനത്തിന് മുകളിലേക്ക് വോട്ട് ഷെയർ ഉയർത്തനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കൃത്യമായ മുന്നൊരുക്കങ്ങൾ, മുൻകൂട്ടി സ്ഥാനാർഥികളെ നിശ്ചയിച്ച് ആദ്യഘട്ട വോട്ടഭ്യർത്ഥന. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെ താരപ്രചാരകർ കൂട്ടത്തോടെയെത്തിയ പ്രചാരണം. ഒടുവിൽ എക്സിറ്റ് പോളിൽ മൂന്നു മുതൽ 14 സീറ്റുകൾ വരെ പ്രതീക്ഷ. സന്തോഷത്തിലാണ് എൻഡിഎ ക്യാമ്പ്. നേമവും കഴക്കൂട്ടവും ബൂത്തുതല വോട്ടുകളുടെ അടിസ്ഥാനത്തിൽ തന്നെ ഉറപ്പിക്കുന്നു. ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിർദ്ദേശങ്ങൾ നൽകിയ കനഗോലു പോലും സംസ്ഥാനത്ത് ബിജെപി ക്ക് ഇത്തവണ രണ്ട് സീറ്റ് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
