റോബിനെ പൂട്ടിക്കാൻ കച്ചകെട്ടിയിറങ്ങിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ ഓട്ടത്തിനിടെ തീയും പുകയും…

പാലക്കാട് : റോബിൻ ബസിനെ പൂട്ടിക്കാനായി സർക്കാർ ഇറക്കിയ കെഎസ്ആർടിസി ബസ് നൽകിയത് എട്ടിന്റെ പണി. ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ എസി ബസി‍ൽ നിന്ന് തീയും പുകയും വന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി.

പാലക്കാട് ദേശീയപാതയിലെ ചിതലി അഞ്ചുമുറി ജംഗ്ഷനിലായിരുന്നു സംഭവം. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.

പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ബസ്. ഇതിനിടെയിലാണ് ബസിന്റെ പിൻവശത്ത് നിന്ന് പുകയും തീയും ഉയർന്നത്. നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. യാത്രക്കാരെ മറ്റൊരു ബസിൽ കോയമ്പത്തൂരിലേക്ക് കയറ്റി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!