രാജാക്കാട് : രാജാക്കാട് ടൗണിലെ വാടക കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവിന് ദാരുണാന്ത്യം. മമ്മട്ടിക്കാനം കിഴക്കേക്കര സതീശൻ്റെ മകൻ അർജുൻ (32) ആണ് മരിച്ചത്.
ടൗണിലെ വാടക കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് അർജുനനും കുടുംബവും താമസിക്കുന്നത്. ഇന്ന് രാത്രി 8 മണിയോടെ സ്റ്റെപ്പിൽ നിന്നും കാൽ വഴുതി താഴെ വീഴുകയാണുണ്ടായത്. വിവരമറിഞ്ഞ് ആളുകളെത്തി രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ആഷിതയും 7 വയസുള്ള മകളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രാജാക്കാട് ടൗണിൽ അമ്മ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന സതീശനാണ് പിതാവ്” – രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി.
