കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം ഇന്ന് മുതൽ 14 വരെ നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ എട്ടിന് അഷ്ടമി രോഹിണി മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി ഭദ്രദീപം തെളിയിച്ച് സമാരംഭം കുറിയ്ക്കും. തുടർന്ന് പുരാണ പാരായണം, ജ്ഞാനപ്പാന പാരായണം, എന്നിവ നടക്കും. ഉച്ചയ്ക്ക് 11.30 ന് പ്രസാദമൂട്ട്. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, തുടർന്ന് ഭജന.
13 ന് രാവിലെ എട്ടിന് പുരായണ പാരായണം. ഒൻപതിന് നാരായണീയ പാരായണം. 10 ന് ഭജന. അഞ്ചിന് പുരാണ പാരായണം. വൈകിട്ട് ആറരയ്ക്ക് ദീപാരാധന, ഏഴിന് സംഗീതനൃത്ത സന്ധ്യ.
ജന്മാഷ്ടമി ദിവസമായ 14 ന് പുലർച്ചെ നാലിന് പള്ളിയുണർത്തൽ. തുടർന്ന് ഗണപതിഹോമം, ഉഷപൂജ, പ്രസന്നപൂജ, നവകം, പഞ്ചഗവ്യം. ഉച്ചപൂജ, ദീപാരാധന, വൈകിട്ട് എട്ടിന് അത്താഴ പൂജ എന്നിവ നടക്കും. വൈകിട്ട് എട്ടിന് നാരായണീയ പാരായണം. പത്ത് മുതൽ ഭക്തിഗാനസുധന. 12 ന് ജന്മാഷ്ടമി പ്രസാദമൂട്ട് , രാത്രി 12 ജന്മാഷ്ടമി പൂജയോടെ ചടങ്ങുകൾ സമാപിക്കും.
