തിരുനക്കര ഉത്സവത്തിന്  കൊടിയേറി;  നഗരം ഉത്സവ ലഹരിയിൽ

കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവത്തിന് തൃക്കൊടിയേറി.
നൂറ് കണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശിവ സ്തുതികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കണ്‌ഠരര് മോഹനരര് ആണ് കൊടിയേറ് കർമ്മം നിർവ്വഹിച്ചത്.

തുടർന്ന് നടന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ  ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കലാപരിപാടികളുടെ ഉദ്ഘാടനം തിരു വഞ്ചൂർ രാധാകൃഷ്‌ണൻ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യൻ ഉത്സവസന്ദേശവും,  നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ സുവനീർ പ്രകാശനവും
നടത്തി. കലാമണ്ഡപത്തിൽ പിന്നണി ഗായിക നിത്യാ മാമൻ നയിച്ച ഗാനമേളയായിരുന്നു ആദ്യ പരിപാടി.

രണ്ടാം ഉത്സവം 15-ന് വൈകിട്ട് 5-ന് സ്വാമിയാർ മഠം ശ്രീശങ്കരാ തിരുവാതിരകളി അരങ്ങിന്റെ തിരുവാതിരൗകളി, 5.30 ന് ശ്രീക്ഷേത്ര നൃത്തവിദ്യാലയത്തിൻ്റെ ഭരതനാട്യം. 6-ന് തിരുനക്കര നാരായണ സത്സംഗ സമിതിയുടെ നാരായണീയ പാരായണം, 7-ന് അപൂർവ്വരാഗ സ്‌കൂൾ ഓഫ് മ്യൂസിക് നൃത്തപരിപാടി, 8-ന് അർജുൻ സാംബശിവൻ & നാരായണൻ ചെന്നൈയുടെ കീബോർഡ് ഡ്യുയറ്റ് കൺസർട്ട്, 10-ന് കഥകളി കഥ നളചരിതം

മൂന്നാം ഉത്സവം 16-ന് വൈകിട്ട് 4.30 മുതൽ ശിവോഹം തിരുനക്കരയുടെ തിരുവാതിര കോൽക്കളി, 5.00 ന് ഇടത്തിൽ ഭഗവതി തിരുവാതിരസംഘത്തിൻ്റെ തിരുവാതിര കളി, 5.30 ന് ഹരികേശവ് ഡൽഹിയുടെ വയലിൻ കച്ചേരി, 7.30 ന് ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള,

നാലാം ഉത്സവം 17-ന് വൈകിട്ട് 5-ന് വല്ലഭദേശം ഇന്ദ്രജിത്ത് & പാർട്ടിയുടെ ഓർഗൻ കച്ചേരി, 6-ന് വൃന്ദഹരിയുടെ സംഗീത സദസ്, 7-ന് ചിന്മയ വിദ്യാലയം അവതരിപ്പിക്കുന്ന ഭജ സന്ധ്യ, നൃത്താവി ഷ്കാരം, 7.30-ന് ഡോ. ആഭാ മോഹൻ്റെ മോഹിനിയാട്ടം, 8-ന് കറുകച്ചാൽ നടരാജ കലാക്ഷേത്രത്തിൻ്റെ നൃത്തം, 8.30 ന് ഗോവിന്ദം ബാലഗോകുലത്തിന്റെ നൃത്തനൃത്യങ്ങൾ, 9.30 മുതൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സമ്പ്രദായ ഭജന.

അഞ്ചാം ഉത്സവം 18-ന് രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്, നാദസ്വരം. വൈകിട്ട് 5.30-ന് തിരുനക്കര എൻ.എസ്.എസ്. കരയോഗത്തിൻ്റെ തിരുവാതിര, 6-ന് കാഴ്‌ച ശ്രീബലി, വിളക്കിത്തല നായർ സമാജത്തിൻ്റെ താലപ്പൊലി ഘോഷയാത്ര, 8.30-ന് ആകാശ് കൃഷ്ണ കുമാരനെല്ലൂർ നയിക്കുന്ന മെഗാ ഫ്യൂഷൻ സംഗീതനിശ, 10-ന് കഥകളി, കഥ: തോരണയുദ്ധം.

ആറാം ഉത്സവം 19-ന് വൈകിട്ട് 4.30-ന് തൃക്കാരിയൂർ ശ്രീതിലയ ഭജൻസിൻ്റെ  സമ്പ്രദായ ഭജൻസ്, 6-ന് കാഴ്‌ചശ്രീബലി  കാട്ടാമ്പാക്ക് വേലകളി സംഘത്തിന്റെ വേലകളി, 8.30-ന് കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രം ആർ.എൽ.വി. പ്രദീപ് കുമാറിന്റെ നൃത്യധ്വനി, 10-ന് കഥകളി കഥ: കിരാതം.

ഏഴാം ഉത്സവം 20-ന് തിരുനക്കര പൂരം, ഉച്ചക്ക് 12-ന് കോട്ടയം വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ ഡാൻസ്, 1-ന് അയ്‌മനം കെ.കെ.എസ്. കളരിയുടെ കളരിപ്പയറ്റ്, വൈകിട്ട് 4-ന് തിരുനക്കര പൂരം, തന്ത്രി താഴ്‌മൺമഠം കണ്‌ഠരര് മോഹനര് ഭദ്രദീപം തെളിക്കും. കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, ദേവസ്വം ആന തിരുനക്കര ശിവൻ, തൃക്കടവൂർ ശിവരാജ് എന്നവർ കിഴക്കും പടിഞ്ഞാറും ചേരുവാരങ്ങളിലായി തിടമ്പ് ഏറ്റും. 22 ഗജവീരന്മാർ പങ്കെടുക്കും.  10-ന് കൊല്ലം കെ.ആർ.പ്രസാദും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ :
ചന്ദ്രകാന്ത.

എട്ടാം ഉത്സവം 21-ന് വലിയവിളക്ക്. രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്. വൈകിട്ട് 4-ന് 728-ാം നമ്പർ എൻ.എസ്.എസ്. വനിതാ ഭജന സമിതിയുടെ ഭജന. 5-ന്  കുച്ചിപ്പുടി നൃത്താർച്ചന, 6-ന് കാഴ്ചശ്രീബലി ദേശവിളക്കിന് തിരുവിതാംകൂർ രാജകുടുംബാംഗം പത്മശ്രീ അശ്വതി തിരുനാൾ റാണി ഗൗരി ലക്ഷ്മ്‌മിബായി ഭദ്രദീപം തെളിക്കും. പത്മശ്രീ ലഭിച്ച തമ്പുരാട്ടിയെ രേണുകാ വിശ്വനാഥൻ ആദരിക്കും. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാ ഥൻ മുഖ്യാതിഥിയാകും. 8.30 ന്  സംഗീതസദസ്സ്, 9.30 ന് നാട്യപൂർണ്ണ സ്‌കൂൾ ഓഫ് ഡാൻസ് നാട്യശ്രീ രാജേഷ് പാമ്പാടി യുടെ ആനന്ദനടനം. 10-ന് വലിയവിളക്ക്

ഒമ്പതാം ഉത്സവം 22-ന് പള്ളിവേട്ട. രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്,  വൈകിട്ട് 5-ന് തിരുനക്കര ആർദ്രാ തിരുവാതിര സംഘത്തിൻ്റെ തിരുവാതിര.  8.30-ന് പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന  ഗാനമേള. 12-ന് പള്ളിവേട്ട എഴു ന്നെള്ളിപ്പ്.

പത്താം ഉത്സവം 23-ന് ആറാട്ട് രാവിലെ 7-ന് ആറാട്ടു കടവിലേക്ക് എഴുന്നെള്ളിപ്പ്, 11-ന്

ആറാട്ടുസദ്യ, 11.30-ന് കെ.ജി. ഉദയശങ്കറിൻ്റെ ഗാനമേള, വൈകിട്ട് 4-ന്  സംഗീത കച്ചേരി, 5-ന്  നാദസ്വരകച്ചേരി. 8.30-ന്. സമാപന സമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് റ്റി.സി. ഗണേഷിന്റെ അദ്ധ്യക്ഷതയിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധു ഉദ്ഘാടനം ചെയ്യും. 10-ന് ചിന്മയ സിസ്റ്റേഴ്‌സ് ചെന്നൈ രാധിക & ഉമയുടെ ആറാട്ട് കച്ചേരി, 1-ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം, 1.30-ന് ആറാട്ട് എതിരേല്‌പ്, ദീപക്കാഴ്‌ച, 5-ന് കൊടിയി റക്ക് എന്നിവയാണ് പ്രധാന ഉത്സവ പരിപാടികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!