അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ 5 മുതൽ

തിരുവല്ല :  അഴിയിടത്തുചിറ, ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ 5 മുതൽ 13 വരെയുള്ള നവരാത്രികാലത്തു നടക്കും. യജ്ഞാചാര്യൻ കല്ലിമേൽ ഗംഗാധർജി, യജ്ഞ ഹോതാവ് ബിനു നാരായണ ശർമ്മ, തട്ടക്കുടി. യജ്ഞ പൗരാണികർ ഇളമ്പൽ പ്രമോദ്, നാരങ്ങാനം ഗോപകുമാർ, പുത്തൂർ ജീവൻ എന്നിവരാണ്.

യജ്ഞവേദിയിലേക്കുള്ള ദേവീ വിഗ്രഹ ഘോഷയാത്ര  4 ന് വൈകിട്ട് 4.30ന് കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, വാദ്യമേള, കരകം, കലാരൂപങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.  തുടർന്ന് 6 ന് ഭദ്രദീപ പ്രകാശനം സീരിയൽ താരം മോഹൻ അയിരൂർ നിർവഹിക്കും. ദിവസവും രാവിലെ 5 ന് ഗണപതി ഹോമം, 6.30 ന് ലളിതാസഹസ്രനാമജപം, 7 ന് ഗ്രന്ഥ നമസ്ക്കാരം, തുടർന്ന്  ദേവീ ഭാഗവത പാരായണം, പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട് ഉണ്ടാകും.

5 ന് രാവിലെ 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6.30 ന് ഭദ്രദീപ പ്രതിഷ്ഠ, 9.30 ന് ശ്രീസൂക്തം. 6 ന് രാവിലെ 6.30 ന് ലളിതാസഹസ്രനാമജപം, 1ന് നാരായണീയ പാരായണം. 7 ന് രാവിലെ 9 ന് ഗായത്രി ഹോമം, വൈകിട്ട് 5ന് വിദ്യാഗോപാലമന്ത്രാർച്ചന, 8 ന് തീയ്യാട്ട്. 8 ന് രാവിലെ 9 ന് നവാക്ഷരീ ഹോമം. 9 ന് രാവിലെ 9 ന് നവഗ്രഹ പൂജ.

10 ന് രാവിലെ 10.45 ന് അഷ്ടലക്ഷമീ പൂജ, 11 ന് പാർവ്വതീ പരിണയം, ഉമാമഹേശ്വരപൂജ, 12.30ന് തിരുവാതിരകളി, 5 ന് സർവ്വൈശ്വര്യപൂജ. 11 ന് രാവിലെ 9 ന് മഹാമൃത്യൂഞ്ജയഹോമം, 5ന് മാതൃപൂജ. 12 ന് രാവിലെ 9 ന് ധാരാഹോമം, 5ന് കുമാരീ പൂജ.

സമാപന ദിവസമായ 13ന് രാവിലെ 7 ന് ഗായത്രീ സഹസ്രനാമജപം, ഗായത്രീഹോമം, 10.30 ന് അവഭൃഥമംഗലസ്നാനം തുടർന്ന്  കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, മഹാപ്രസാദമൂട്ട് എന്നിവ ഉണ്ടായിരുന്നതാണ്.

പ്രസിഡൻ്റ് വി കെ മുരളീധരൻ നായർ വല്ലത്ത്, സെക്രട്ടറി ജി മനോജ് കുമാർ പഴൂർ, കിരൺ കുമാർ  കുമരച്ചാടത്, ഉണ്ണികൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള  നവാഹ നിർവഹണ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!