മൂന്നാർ : കാന്തല്ലൂർ, മറയൂർ മേഖലയിൽ ട്രെക്കിങ് ജീപ്പുകളുടെ അപകടങ്ങൾ തുടർക്കഥയാകുന്നു. ഒട്ടേറെ സഞ്ചാരികളുൾപ്പെടെയുള്ളവർ അപകടത്തിൽപ്പെട്ടിട്ടും ജീപ്പുകളുടെ അതിവേഗം നിയന്ത്രിക്കാൻ കഴിയുന്നില്ല.
തിരക്കുകൂടുമ്പോൾ വിവിധയിടങ്ങളിൽനിന്ന് മതിയായ രേഖകളില്ലാതെ ഒട്ടേറെ ജീപ്പുകളാണ് ഇവിടെ സർവീസ് നടത്തുന്നത്.
കഴിഞ്ഞദിവസം സഹായഗിരിയിൽ അതിവേഗംമൂലം കൂട്ടിയിടിച്ച രണ്ടുജിപ്പ് പോലീസ് പിടികൂടിയിരുന്നു. അപകടങ്ങൾ വർദ്ധിച്ചപ്പോൾ മുൻ കളക്ടർ വി വിഗ്നേശ്വരി ഇടപെട്ടതോടെ ട്രെക്കിങ്ങിന് നിയന്ത്രണം വന്നിരുന്നു. കളക്ടർ സ്ഥലം മാറിയതോടെ പൂർവ്വാധികം ശക്തിയോടെ ആണ് ട്രെക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്.
ഇടുക്കിയിൽ നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും ട്രെക്കിങ് ജീപ്പുകൾ
