ആലപ്പുഴ : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ആലപ്പുഴ ഡാൻസാഫ് സംഘവും മണ്ണഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം എംഡി എം എയുമായി യുവാവ് പിടിയിലായി.
അമ്പലപ്പുഴ കാക്കാഴം തോപ്പിൽ ഷഹാൻ(23) ആണ് പിടിയിലായത്.
ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കവറിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് എം ഡി എം എ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മണ്ണഞ്ചേരിയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ
