എറണാകുളത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു…

എറണാകുളം : കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു. അത്താണി സ്വദേശി നൗഷാദ് ഉമ്മർ (44) ആണ് മരിച്ചത്. വീടിനോട് ചേർന്ന് കുഴൽ കിണർ നിർമാണത്തിനിടെയായിരുന്നു അപകടം.

ചെളി നീക്കം ചെയ്യുന്നതിനിടെ നൗഷാദിന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബോൾ പരിശീലകനുമാണ് നൗഷാദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!