‘ഞാന്‍ ഇവിടെത്തന്നെയുണ്ട്, പരാതി കൊടുക്കാന്‍ സഹായം ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കരുത്’; പരിഹാസ പോസ്റ്റുമായി സൗമ്യ സരിന്‍

പാലക്കാട്: പി സരിന് എതിരെ പരാതി ഉന്നയിച്ച ട്രാന്‍സ്ജന്‍ഡര്‍ യുവതി രാഗ രഞ്ജിനിയോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ട് ഭാര്യ സൗമ്യ സരിന്‍. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി തന്നെ മുന്നോട്ടു പോകണമെന്നും അതിന് ചേച്ചിയുടെ കൂടെ ഉണ്ടാകും എന്നുമാണ് സൗമ്യയുടെ ഫെയ്‌സ്ബുക് പോസ്റ്റ്.

ചേച്ചി ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവര്‍ അന്വേഷിക്കട്ടെ. ഞാന്‍ സെപ്റ്റംബര്‍ 6 നു ഷാര്‍ജയിലേക്ക് തിരിച്ചു പോകും. രണ്ടു ദിവസം കൂടി നാട്ടില്‍ ഉണ്ട്. പരാതി കൊടുക്കാന്‍ എന്തെങ്കിലും സഹായം തന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടെങ്കില്‍ അറിയിക്കാന്‍ മടിക്കരുത്. ഷാര്‍ജയിലേക്ക് പോയാലും അവിടെ ഇരുന്നും താന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും സൗമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയി എന്നു പറഞ്ഞാണ് സൗമ്യ ഫെയ്‌സ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. കുറഞ്ഞത് സരിന്‍ പാര്‍ട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നു. ചേച്ചിയുടെ പാര്‍ട്ടിയിലെ ഒരു യുവ നേതാവ് വളരെ മോശപ്പെട്ട ഒരു ലൈംഗിക ആരോപണകേസില്‍ കുടുങ്ങിയപ്പോഴെങ്കിലും സരിന്റെ യഥാര്‍ഥ മുഖം ചേച്ചിക്ക് തുറന്നു കാണിക്കാമായിരുന്നു എന്നും പരിഹാസരൂപേണയുള്ള പോസ്റ്റില്‍ സൗമ്യ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!