പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ഗൗനിക്കാതെ കുശലം പറഞ്ഞ് മോദിയും പുടിനും; ഉച്ചകോടിയില്‍ ശ്രദ്ധാകേന്ദ്രമായി ഇന്ത്യന്‍ പ്രധാനമന്ത്രി

ബെയ്ജിങ്: നിരവധി രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഒത്തു ചേര്‍ന്ന ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന  ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ശ്രദ്ധാകേന്ദ്രങ്ങളായത് പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരാണ്. ഇവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഏറെ മാധ്യമശ്രദ്ധയാണ് ലഭിച്ചത്. അതോടൊപ്പം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ അവഗണിച്ച് കുശലം പറഞ്ഞ് നടന്നു നീങ്ങുന്ന നരേന്ദ്രമോദിയുടേയും റഷ്യല്‍ പ്രസിഡന്റ് പുടിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്.

പ്ലീനറി സെഷന് തൊട്ടു മുമ്പായിട്ടാണ് മോദിയും പുടിനും സൈഡില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ഗൗനിക്കാതെ പരസ്പരം കുശല ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്നത്. പുടിനൊപ്പമാണ് മോദി പ്ലീനറി സെഷന്‍ വേദിയിലേക്ക് എത്തിയതും. സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് മോദി പുടിനെ ആശ്ലേഷിക്കുന്നതും, പുടിനും ജിന്‍പിങ്ങുമായും കുശല സംഭാഷണം നടത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ വേദിയിലിരുത്തി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ നരേന്ദ്രമോദി ശക്തമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!