രസതന്ത്ര ശാസ്ത്രജ്ഞന്‍ ഡോ. സി ജി രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു…

തിരുവനന്തപുരം : പ്രമുഖ രസതന്ത്ര ശാസ്ത്രജ്ഞനും അധ്യാപകനുമായ തൈക്കാട് ഇലങ്കം നഗര്‍ 102 നെക്കാറില്‍ ഡോ.സി ജി രാമചന്ദ്രന്‍നായര്‍ (93) അന്തരിച്ചു. നെടുമങ്ങാടിന് സമീപത്തെ വൃദ്ധസദനത്തിലാണ് അവസാനം കഴിഞ്ഞിരുന്നത്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാനായിരുന്നു.

1932ല്‍ ആലുവ കുറ്റിപ്പുഴയില്‍ ജനനം. കേരള യൂണിവേഴ്‌സിറ്റി രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, അള്‍ജിയേഴ്‌സില്‍ യൂണി. പ്രൊഫസര്‍, യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്‌സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ മാക് സ്പലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, സ്വദേശി ശാസ്ത്രപുരസ്‌ക്കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ജര്‍മനിയിലും ബ്രിട്ടണിലും ഉപരിപഠനം നടത്തിയ അദ്ദേഹം കേരള സര്‍വകലാശാലാ രസതന്ത്രവിഭാഗം തലവന്‍, സയന്‍സ് ഫാക്കല്‍റ്റി ഡീന്‍, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍, അള്‍ജിയേഴ്സ് സര്‍വകലാശാലയില്‍ പ്രൊഫസര്‍, എംജി സര്‍വകലാശാല യുജിസി ഫെലോ എമരിറ്റസ്, വിഎസ്എസ്സി വിസിറ്റിങ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1988-90 കാലയളവിൽ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്നത്. ഇരുന്നൂറിലധികം ശാസ്ത്രലേഖനങ്ങളുടെയും 120-ഓളം ശാസ്ത്ര പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. അന്താരാഷ്ട്ര ജേണലുകളിലായി 111 പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!