കൊച്ചി: കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. എല്ലാവരെയും കേള്‍ക്കുക എന്നത് ജനാധിപത്യ രീതിയാണ്. വ്യത്യസ്ത അഭിപ്രായമുള്ളപ്പോള്‍ കേള്‍ക്കാന്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ പ്രതികരണം ശരിയായില്ലെന്നും ജിനറോ ജോണ്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് കെഎസ്‌യു കരുതുന്നത്. രാഷ്ട്രീയത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ അത് പറയാന്‍ കെഎസ്‌യുവിന് അവകാശമുണ്ടെന്നും ജിന്റോ ജോണ്‍ പറഞ്ഞു.
ഗവ. പ്ലീഡര്‍ നിയമത്തില്‍ ആശങ്കയുണ്ടെന്നും ജിന്റോ ജോണ്‍ പറഞ്ഞു. ഏത് പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കും യുഡിഎഫിലേക്ക് വരാന്‍ സ്വാതന്ത്ര്യമുണ്ട്. കെഎസ്‌യുക്കാരെ മര്‍ദ്ദിച്ചവര്‍ അഭിഭാഷകരായി എത്തുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണം. അങ്ങനെ അല്ലാത്തവര്‍ വരുമ്പോള്‍ ആശങ്കയുണ്ടാകും. കെഎസ്‌യുവിന്റെ ആവശ്യം ന്യായമാണ്. രാഷ്ട്രീയം പരസ്യമായി നിലപാട് പറയാനുള്ളതാണ്. അതുകൊണ്ടാണ് താൻ കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയെ കാണാന്‍ ആര്‍ക്കും അവകാശമുണ്ട്. വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. വി ഡി സതീശന്‍ സംഘപരിവാറിനെ പിന്തുണയ്ക്കുന്ന ആളാണെന്ന് കരുതാനാവില്ലെന്നും ജിന്റോ ജോണ്‍ കൂട്ടിച്ചേര്‍ത്തു.
‘KSUവിന്റെ ആവശ്യം ന്യായം…മുഖ്യമന്ത്രിയെ വിമർശിച്ച് ജിൻ്റോ ജോൺ…
