ദാരുണ അപകടം.. ഇന്ത്യാക്കാർ ഉൾപ്പടെ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു.. യാത്രക്കാരാർക്ക് ദാരുണാന്ത്യം

ന്യൂയോർക്ക് : ഇന്ത്യാക്കാരടക്കം യാത്ര ചെയ്ത ബസ് അപകടത്തിൽപെട്ടു. 54 പേരുണ്ടായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് അഞ്ച് പേർ മരിച്ചു. ന്യൂയോർക്കിലെ പെംബ്രോക്കിലാണ് അപകടമുണ്ടായത്. നയാഗ്ര വെള്ളച്ചാട്ടം കണ്ട് ന്യൂയോർക്കിലേക്ക് മടങ്ങിയ ബസാണ് അപകടത്തിൽ പെട്ടത്.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം മുതിർന്നവരാണെന്നും അപകടത്തിൽ കുടുങ്ങിക്കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും പൊലീസ് സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു മറ്റുള്ളവർ. ബസിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!