ഭുവനേശ്വര്‍ : കലിംഗ സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ നിന്നു കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. രണ്ടാം മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്‌സിയോടു പരാജയപ്പെട്ടാണ് മഞ്ഞപ്പടയുടെ മടക്കം. ഒരു കിരീടത്തിനായുള്ള കാത്തിരിപ്പ് നീളുന്നു.
ആദ്യം ലീഡെടുത്തിട്ടും ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് പിന്നില്‍ പോയി. 29ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നു ഡയമന്റകോസ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. എന്നാല്‍ വലിയ താമസമില്ലാതെ ജംഷഡ്പുര്‍ സമനില പിടിച്ചു. 33ാം മിനിറ്റില്‍ ചിമ ചുക്വവു ടീമിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയില്‍ ജംഷഡ്പുര്‍ മുന്നില്‍ കടന്നു. ചുക്വവു തന്നെ 57ാം മിനിറ്റില്‍ അവര്‍ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 62ല്‍ വീണ്ടും മഞ്ഞപ്പടയ്ക്ക് പെനാല്‍റ്റി. ഡയമന്റകോസ് ഇത്തവണയും ലക്ഷ്യം തെറ്റിച്ചില്ല.
എന്നാല്‍ മന്‍സോറോയുടെ 69ാം മിനിറ്റിലെ പെനാല്‍റ്റി ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തു. പിന്നീട് ഗോള്‍ വഴങ്ങാതെ ജംഷഡ്പുര്‍ പ്രതിരോധം കടുപ്പിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിനു പുറത്തേക്കുള്ള വഴിയും തുറന്നു.
ജംഷഡ്പുരിനോടു തോറ്റു; സൂപ്പര്‍ കപ്പില്‍ നിന്നു കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്
