ആയുർവേദ ഉപകരണ ഫാക്ടറിയിൽ കോടികളുടെ തട്ടിപ്പ്; ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റിൽ

മുവാറ്റുപുഴ : ആയുർവേദ ഉപകരണ ഫാക്ടറിയിൽ നിന്ന് ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ കമ്പനിയിലെ ജീവനക്കാരിയും മകളും അറസ്റ്റിൽ. ആയുർവേദ ഉപകരണങ്ങൾ നിർമിച്ച് വിദേശങ്ങളിൽ ഉൾപ്പെടെ വിൽപന നടത്തുന്ന ദ്രോണി ആയുർവേദാസിന്റെ മൂവാറ്റുപുഴയിലെ ഓഫിസിലാണു കൃത്രിമം നടത്തി പണം തട്ടിയത്.

കമ്പനിയിലെ അക്കൗണ്ട്‌സ് കം ടെലി മാർക്കറ്റിംഗ് ജീവനക്കാരി കോതമംഗലം തൃക്കാരിയൂർ വെളിയത്ത് വിനായകം രാജശ്രീ എസ് പിള്ള (52) മകൾ ഡോ. ലക്ഷ്മി നായർ (25) എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ ഡിജിറ്റൽ രേഖകൾ സൃഷ്ടിച്ചും സോഫ്‌റ്റ്വെയറിൽ കൃത്രിമം നടത്തിയുമാണ് പണം തട്ടിയത്. കമ്പനിയുടെ ഉപയോക്താക്കൾ നൽകുന്ന തുക രാജശ്രീയുടെയും മകളുടെയും അക്കൗണ്ടുകളിലേക്കു മാറ്റിയും ഉടമ അറിയാതെ ഉപകരണങ്ങൾ വിൽപ്പന നടത്തിയുമാണ് തട്ടിപ്പ്.

പുതുതായി ആരംഭിച്ച കൊച്ചിയിലെ മറ്റൊരു ആയുർവേദ ഉപകരണ നിർമാണ കമ്പനിയിലെ ഉടമസ്ഥരും പങ്കാളിയാണെന്നു കമ്പനി മാനേജ്‌മെന്റ് നൽകിയ പരാതിയിൽ ആരോപണം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!