മുംബൈ : മുംബൈയിലെ ഡയപ്പർ നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം . ഭീവണ്ടിയിലെ സരാവലിഎം ഐ ഡി സി യിലാണ് കമ്പനിക്ക് തീപിടിച്ചത് .മൂന്നുനില കെട്ടിടം പൂർണമായും കത്തി നശിച്ചു.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നത് തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് അഗ്നിശമനസേനയുടെ സ്ഥലത്തെത്തി മണിക്കൂർ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണ അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
