ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഗോള്‍; ആദ്യ പകുതിയില്‍ അര്‍ജന്‍റീന മുന്നില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരെ ലോക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ഒരു ഗോളിനു മുന്നില്‍. കളിയുടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ മത്സരം 1-0 എന്ന നിലയില്‍.

കളിയുടെ 35ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്‍റീനയ്ക്കായി വല ചലിപ്പിച്ചത്. അലക്‌സിസ് മാക് അലിസ്റ്റിന്റെ അസിസ്റ്റിലാണ് ലിസാന്‍ഡ്രോ ഗോള്‍ നേടിയത്.

4-4-2 ശൈലിയിലാണ് അര്‍ജന്‍റീന കളിക്കുന്നത്. മുന്നേറ്റത്തില്‍ ക്യാപ്റ്റനും ഇതിഹാസവുമായി ലയണല്‍ മെസിയും ലൗട്ടാരോ മാര്‍ട്ടിനസും. 4-2-3-1 ശൈലിയാണ് ഇക്വഡോര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!