വീട്ടിൽ അതിക്രമിച്ചു കയറി ഒൻപത് വയസ്സുകാരിയോട് ലൈംഗിക അതിക്രമം; പ്രതി പിടിയിൽ…

കൊട്ടാരക്കര : വീട്ടിൽ അതിക്രമിച്ചു കയറി ഒൻപത് വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടി. കൊട്ടാരക്കര കുളക്കട സ്വദേശി രാജേഷ് (39) ആണ് അറസ്റ്റിലായത്. ജൂലൈ 31 ന് വൈകിട്ട് നാലരയോടെയാണ് സംഭവം.

വീട്ടിൽ ആരുമില്ലാത്ത സമയം സ്കൂട്ടറിൽ എത്തിയ രാജേഷ് അതിക്രമിച്ചുകയറി കുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കുകയാ യിരുന്നു. കുട്ടിയുടെ മൊഴിപ്രകാരം പോക്സോ നിയമത്തിലെ വകുപ്പുകൾ കൂടിച്ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതിയെ കുളക്കടയിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ സഹോദരൻ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രതിയുടെ ഫോട്ടോ എടുത്ത് കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ 10.35ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!