വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു; കുസാറ്റ് സിൻ‌ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്

കൊച്ചി : കലോത്സവത്തിനിടെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന വിദ്യാർഥിനിയുടെ പരാതിയിൽ കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടര്‍ പി.കെ ബേബിക്കെതിരെ കേസ്. കുസാറ്റിലെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസ് എടുത്തത്.

വിദ്യാർത്ഥിനി വി.സിക്ക്‌ നൽകിയ പരാതിയിൽ ഐ.സി.സി അന്വേഷണവും തുടരുകയാണ്. കലോത്സവത്തിനിടെ ബേബി വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. തുടർന്ന് വിസിക്ക് വിദ്യാർഥിനി പരാതി നൽകി. പിന്നീടാണ് പൊലീസിനു പരാതി നൽകിയത്.പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.നേരത്തെ, മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് അസോ.പ്രൊഫസറായി നിയമനം നൽകിയെന്ന ആരോപണം പികെ ബേബിക്കെതിരെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പീഡനപരാതിയും ഉയരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!