തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ബുധനാഴ്ച റെക്കോർഡ് വിലയിൽ എത്തിയ സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. ഇന്നലെ 1000 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 74000 ത്തിനും താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73680 രൂപയാണ്
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9210 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7555 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില .5885 രൂപയാണ്. 9 കാരറ്റ് സ്വർണത്തിന്റെ വില 3795 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്..
