കായംകുളം : കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. കായംകുളം എം.എസ്.എം കോളജിന് സമീപം ദേശീയപാതയിലാണ് അപകടം. ബസ് പൂര്‍ണമായി കത്തിനശിച്ചു.

ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് വന്‍ അപകടമൊഴിവാക്കിയത്. തീപടരും മുമ്പ് യാത്രക്കാരെ പുറത്തിറക്കി. ആര്‍ക്കും പരുക്കില്ല. കരുനാഗപ്പള്ളിയില്‍ നിന്ന് തോപ്പുംപടിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി വളരെ പാടുപെട്ടാണ് തീയണച്ചത്.
