കുപ്പപ്പുറം ഗവ: ഹൈസ്ക്കൂളിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം ;ആവശ്യം ശക്തമാക്കി പൂർവ്വ വിദ്യാർത്ഥികൾ

കുപ്പപ്പുറം: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് നിലവാരത്തിലാക്കി മുന്നേറുമ്പോൾ കുട്ടനാട്ടിലെ  എണ്ണപ്പെട്ട ഗവൺമെൻറ്റ് ഹൈസ്ക്കൂളുകളിൽ ഒന്നായ കുപ്പപ്പുറം ഗവ: ഹൈസ്ക്കൂൾ എന്നും വെള്ള പൊക്ക ദുരിതത്തിൽ തന്നെ.

ആയിരങ്ങൾക്ക് അറിവു പകർന്നേകിയ കുപ്പപ്പുറത്തിന്റെ സ്വന്തം വിദ്യാലയത്തെ തകർക്കാനുളള ശ്രമമാണ് പിന്നിലെന്ന് സംശയിക്കേണ്ടി വരുന്നു. വലിയകരി, കനകാശ്ശേരി, മീനപ്പള്ളി  പടശേഖരങ്ങളിൽ കൃഷിയിറക്കാൻ  തയ്യാറാകുന്നപക്ഷം മാത്രമേ കുപ്പപ്പുറം സ്കൂളിൽ അധ്യായനം നടത്തുവാൻ സാധിക്കുകയുള്ളു.

2017 ശേഷം കനകാശ്ശേരി പാടശേഖരത്തിൽ കൃഷി ചെയ്തിട്ടില്ല. പ്രളയത്തിനു ശേഷം കരഭൂമി കണ്ടിട്ടില്ല. പഠിച്ചും, കളിച്ചും വളർന്ന  കാലമാണ്  ഈ സ്ക്കൂളിനു വേണ്ടത്. സ്ക്കൂളിന്റെ ദുരവസ്ഥയിൽ അടിയന്തിരമായി നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പും, സർക്കാരും തയ്യാറാകണമെന്നു ആവശ്യപ്പെട്ട്  1998 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് രംഗത്ത് വന്നിരിക്കുന്നത്.         

  പ്രതിഷേധ കൂട്ടായ്മയിൽ പൂർവ്വ വിദ്യാർത്ഥികളായ ആദർശ് കുപ്പപ്പുറം, കിച്ചുമോൻ , സുജിമോൻ , ലൈജുമോൻ , സുബീഷ്, കൃഷ്ണകുമാർ , ശ്രീകുമാർ , രമ്യ , സബിന, മഞ്ജു, മോനിഷ, പ്രശാന്ത് , ജോബി,അനൂപ്പ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!