കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി അപകടത്തിൽ ഒരാൾ മരിച്ചു. തകർന്ന കെട്ടിടത്തിനുള്ളിൽ രണ്ട് മണിക്കൂർ കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) വിന് ആണ് ദാരുണാന്ത്യം സംഭവിച്ചത്.
തലയോലപ്പറമ്പ് സ്വദേശി കുന്നിൽ വിശ്രുതന്റെ ഭാര്യയാണ് ബിന്ദു ഡി.
ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്.
ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായതെന്നാണ് സൂചന.
തലയോലപ്പറമ്പ് പള്ളിക്കവല അവധിയിലാണ് ഇവർ താമസിക്കുന്നത്.
തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയാണ് ബിന്ദു.
ഭർത്താവ് വിശ്രുതൻ നിർമ്മാണ തൊഴിലാളിയാണ്. നവമി ആന്ധ്ര അപ്പോളോ ഹോസ്പിറ്റലിൽ നാലാം വർഷ പിഎസ്സി നേഴ്സിങ് വിദ്യാർഥിനിയാണ് .
മകൻ നവനീത് സിവിൽ എഞ്ചിനീയറാണ്.
മെഡിക്കൽ കോളേജ് ആശുപത്രി അപകടം; ഒരു സ്ത്രീ മരിച്ചു
