ന്യൂഡൽഹി : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്‌ട്രീയ സ്വയംസേവക് സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവതിനെ ക്ഷണിച്ച് ക്ഷേത്രട്രസ്റ്റ്. ആർ.എസ്.എസ് ഡൽഹി കാര്യാലയം കേശവ്കുഞ്ജിലെത്തിയാണ് സർസംഘചാലകിന് ക്ഷണപത്രിക നൽകിയത്.
ശ്രീരാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ എന്നിവർ ചേർന്നാണ് ക്ഷണപത്രിക കൈമാറിയത്.
പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുന്ന പ്രധാന അഞ്ചുവ്യക്തികളിൽ ഒരാളാണ് അദ്ദേഹം. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഇതിനോടകം നിരവധി പ്രമുഖരെയാണ് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരിക്കുന്നത്
