കോട്ടയത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാതുക്കൽ മാന്താറ്റിൽ പുതുപ്പറമ്പിൽ വീട്ടിൽ സാജുവിന്റെ മകൻ സനൂഷിനെ (പൊന്നാച്ചൻ -36)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് സനുഷിൻ്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. ചാന്നാനിക്കാട് വിജി സാറ്റ് വിഷൻ കേബിൾ ടിവി നടത്തുകയായിരുന്നു.

കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!