പാമ്പാടി: ബിനോയിയുടെ സത്യസന്ധതക്ക് പാമ്പാടി പോലീസിന്റെ അനുമോദനം.
വാകത്താനം നാലുന്നാക്കൽ, കുരിക്കാട്ടുപറമ്പ് ബിനോയ് ജോൺ (40) ആണ് പാമ്പാടി പോലീസിന്റെ അനുമോദനത്തിന് പാത്രമായത്.
മീനടം ഭാഗത്ത് വാഹനത്തിൽ നിന്നും നഷ്ടപ്പെട്ട 6 ലക്ഷം രൂപ റോഡിൽ നിന്നും ലഭിച്ച ബിനോയ് ,ഈ തുക പാമ്പാടി സ്റ്റേഷനിൽ ഏൽപ്പിച്ചു. തുകയുടെ അവകാശിയായ വാകത്താനം സ്വദേശി റെജിമോൻ ഇന്ന് സ്റ്റേഷനിൽ എത്തി നഷ്ടപ്പെട്ട തുകയുടെ വിശദാംശങ്ങൾ പറയുകയും പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജാരാക്കുകയും ചെയ്തു.
പാമ്പാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റിച്ചാർഡ് വർഗ്ഗീസ്, എസ് ഐ ഉദയകുമാർ, സാമൂഹിക പ്രവർത്തകർ, തുക ലഭിച്ച ബിനോയ് ജോൺ എന്നിവരുടെ സാന്നിധ്യത്തിൽ പണം റെജിമോന് കൈമാറി. ടൈല് പണിക്കാരനായ തനിക്ക് കടബാധ്യത ഉണ്ടായിട്ടും ഈ പണം പോലീസ് സ്റ്റേഷനിൽ കൈമാറി സത്യസന്ധത കാണിച്ച ബിനോയ് ജോണിന് പ്രശംസാപത്രം കൊടുത്ത് പാമ്പാടി പോലീസ് ആദരിച്ചു.
ബിനോയിയുടെ സത്യസന്ധതക്ക് പാമ്പാടി പോലീസിന്റെ അനുമോദനം
