ശബരിമലയിൽ കനത്ത മഴ തുടരുന്നു : പമ്പാ സ്നാനത്തിന് നിയന്ത്രണം

ശബരിമല: ശബരിമലയിൽ ഇന്ന്  പുലർച്ചെ മുതൽ അതിശക്തമായ മഴ തുടരുകയാണ്.  പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ  പമ്പാ   ത്രിവേണിയിൽ കുളിക്കുന്നതിനും   നദിയിൽ  ഇറങ്ങുന്നതിനും  ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി.

പമ്പ ത്രിവേണിയിലെ  വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം  പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന്  ദേവസ്വം അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!