കോട്ടയം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ വൻ പ്രതിഷേധം.
ടൗൺ ചുറ്റി നടന്ന പ്രകടനത്തിനിടെ പ്രവർത്തകർ നവകേരള സദസുമായി ബന്ധപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഫ്ലക്സുകൾ വലിച്ചുകീറി.
തുടർന്ന് ഗാന്ധി സ്ക്വയറിൽ നിലത്തു കിടന്ന് പ്രതിഷേധിച്ചു.
ഉപരോധത്തിൽ ദേശീയപാത 183 ഗതാഗതം തടസ്സപ്പെട്ടതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
അറസ്റ്റിനിടെ പോലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് പോലീസും
പ്രവർത്തകരും ഉന്തും തള്ളു മുണ്ടായി.
നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരത്തിൽ പങ്കാളികളായി.
കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ പ്രതിഷേധം, പോലീസും – പ്രവർത്തരുമായി ഉന്തും തള്ളും
