അനധികൃത കുടിയേറ്റം: അമേരിക്കയിൽ അറസ്റ്റിലായവരിൽ ലോകത്തെ ഏറ്റവും പ്രശസ്ത ടിക്‌ ടോക് താരവും

ലാസ് വേഗസ്‌: ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്‌മിനെ യുഎസ് കുടിയേറ്റവകുപ്പ് അറസ്റ്റുചെയ്ത് വിട്ടയച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎസിൽ തുടർന്നതിനാലാണ് നടപടിയെന്നും അറിയിച്ചു. 

സെനഗലിൽ ജനിച്ച ഖാബി, ഇറ്റാലിയൻ പൗരനാണ്. ഏപ്രിൽ 30-നാണ് ഖാബി യുഎസിലെത്തിയത്. വെള്ളിയാഴ്ച ലാസ് വേഗസിലെ ഹാരി റെയ്ഡ് വിമാനത്താവളത്തിലാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ഐസിഇ) അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ, സ്വയം രാജ്യംവിടാൻ അനുവദിച്ചെന്ന് ഐസിഇ അറിയിച്ചു. സംഭവത്തിൽ ഖാബി പ്രതികരിച്ചിട്ടില്ല.

16.3 കോടി ഫോളോവേഴ്സാണ് 25-കാരനായ ഖാബിക്ക് ടിക്‌ടോക്കിൽമാത്രമുള്ളത്. ജനുവരിയിൽ യൂണിസെഫ് ഇദ്ദേഹത്തെ ഗുഡ്‌വിൽ അംബാസഡറാക്കിയിരുന്നു. കഴിഞ്ഞമാസം ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാല ഫാഷൻഷോയിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!