പോലീസുകാരനെന്ന വ്യാജേന സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

അടിമാലി : പോലീസുകാരന്‍ എന്ന വ്യാജേന സോഷ്യല്‍ മീഡിയ വഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ തകഴിപടഹാരം ഭാഗത്ത് കളത്തിച്ചിറയില്‍  അരുണ്‍  (34) ആണ് അറസ്റ്റില്‍ ആയത്.

കഴിഞ്ഞ മാസം ഒന്നാം തീയതി രാത്രി ആണ് ചെങ്കുളം സ്വദേശിയായ കുടുംബിനിയെ അരുണ്‍കുമാര്‍ കടത്തിക്കൊണ്ടുപോയത്. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുവാനായി പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും  4ന് ആലപ്പുഴ പുന്നപ്ര ഭാഗത്തുന്നു പോലീസ് ഇരുവരെയും  പിടികൂടുകയായിരുന്നു.

പല പെണ്‍കുട്ടികളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കി ഡിവൈഎസ്പി  ജില്‍സണ്‍ മാത്യു വെള്ളത്തൂവല്‍ എസ് എച്ച് അജിത് കുമാര്‍ എസ്‌ഐ പ്രിന്‍സ് രവീന്ദ്രന്‍ സീനിയര്‍ സിവില്‍ പോലീസുകാരായ സുമേഷ് കെ എ. സിപിഎം മാരായ എല്‍ദോസ് നീതു, ടോണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ആലപ്പുഴയില്‍ നിന്നും പിടികൂടിയത്. പ്രതിയെ   റിമാന്‍ഡ് അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!