സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു

പാലക്കാട് : സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു.

സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കൂറ്റനാട് മല റോഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.

തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂള്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മേഴത്തൂര്‍, കുമരനെല്ലൂര്‍ സ്കൂളുകളിലെ കുട്ടികള്‍ തമ്മിലായിരുന്നു സംഘർഷം. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പരസ്പരം കളിയാക്കി റീല്‍സ് ഇട്ടതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ കശപിശ നടന്നിരുന്നു. അതിലെ വിരോധം പരിഹരിക്കുന്നതിനായി നടന്ന ചര്‍ച്ചക്കിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

സംഘർഷത്തിനിടെ ഒരു വിദ്യാർഥിയുടെ വയറ്റില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ സൗത്ത് തൃത്താല സ്വദേശി ബാസിതിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!