ശബരിമല വനമേഖലയിൽ അജ്ഞാത സംഘം.. കയ്യിൽ ആയുധങ്ങൾ..

പത്തനംതിട്ട : ശബരിമല വനമേഖലയിൽ അജ്ഞാത സംഘത്തിന്‍റെ സാന്നിധ്യം. ആയുധധാരികളായ സംഘമാണ് പതിവായി വനമേഖലയിലെത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത് . തമിഴ്നാട്ടിൽ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘമെത്തിയതോടെ ശബരിമലയിലെ വനാതിർത്തികളിലെ വീടുകളിൽ നിന്നും ഭക്ഷണസാധനങ്ങൾ പതിവായി മോഷണം പോകുന്നതായും പരാതികൾ ഉയരുന്നുണ്ട്.

പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കൾ എന്നിവയാണ് വീടുകളിൽ നിന്ന് പതിവായി മോഷണം പോകുന്നത്. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയ നായാട്ടു സംഘമാണോയെന്നും സംശയിക്കുന്നുണ്ട്.

ആങ്ങാമൂഴി, വാലൂപ്പാറ,കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ് എന്നിവിടങ്ങളിൽ മോഷണം നടന്നു. സംഭവത്തിൽ പൊലീസും വനം വകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളിൽ കടക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!