പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; അഡ്മിഷന്‍ വ്യാഴാഴ്ച വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്‌സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം. ആദ്യ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പ്രവേശനം തേടാം.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റില്‍ നിന്ന് അലോട്ട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം. അലോട്ട്‌മെന്റ് ലെറ്ററും മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനൊപ്പം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷനെടുക്കാം. ജൂണ്‍ 18-നാണ് പ്ലസ് വണ്‍ ക്ലാസ് തുടങ്ങുക.

ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂര്‍ത്തിയായശേഷം ജൂണ്‍ 10-ന് രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിക്കും. 16-ന് മൂന്നാം അലോട്മെന്റും. സപ്ലിമെന്ററി അലോട്മെന്റാണ് പിന്നീട്. ആദ്യ മൂന്ന് അലോട്മെന്റുകളിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്മെന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!