കോട്ടയം/ആലപ്പുഴ : സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുന്നു. ഇതിനൊപ്പം ആദ്യത്തെ അവധിയും പ്രഖ്യാപിക്കപ്പെട്ടു.
മഴ കനത്തതോടെ സ്കൂൾ തുറക്കൽ നീളുമോയെന്ന ആശങ്കയുണ്ടായിരു ന്നെങ്കിലും ഇന്ന് മാനം തെളിഞ്ഞതോടെ ആശങ്ക മാറി. എന്നാൽ കാലവർഷക്കെടുതി കാരണം കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധിയാണ് കുട്ടനാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നാണ് അറിയിപ്പ്
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ജൂൺ 2 ന് അവധി പ്രഖ്യാപിച്ചു.
