സിഗരറ്റ് വാങ്ങാനുള്ള പ്രായം 21 ആക്കി… നിയമം ലംഘിച്ചാൽ…

ബെംഗളൂരു : സിഗരറ്റ് വാങ്ങാനുള്ള പ്രായം 21 ആയി കൂട്ടി കർണാടക. 21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് സിഗരറ്റോ ബീഡിയോ വിറ്റാൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

നേരത്തേ സംസ്ഥാനത്ത് സിഗരറ്റ് വാങ്ങാനുള്ള മിനിമം പ്രായം 18 ആയിരുന്നു. ഹുക്ക ബാറുകൾ സംസ്ഥാനമെമ്പാടും നിരോധിച്ച സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ സിഗരറ്റ്/ വീഡി വിൽപന പാടില്ലെന്നും ഉത്തരവിറക്കി.

മുപ്പത് മുറികളിൽ കൂടുതൽ ഉള്ള ഹോട്ടലുകളിൽ സ്മോക്കിംഗ് റൂമുകൾ വേണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!