ഇടുക്കി രാമക്കൽമേട്ടിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു

ഇടുക്കി  : രാമക്കൽമേട്ടിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. രാമക്കൽമേട് തോവാളപടിയിലാണ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പാമ്പ്മുക്ക് സ്വദേശിയുടേതാണ് കാർ. രാവിലെ 5.30 ഓടുകൂടിയാണ് അപകടം നടന്നത്. മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി. കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴയിൽ വാഹനം തെന്നി നീങ്ങിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അതേസമയം ഇടുക്കിയിൽ ഇടവിട്ട മഴ തുടരുന്നു. മുറിഞ്ഞപുഴ കടുവാ പാറയ്ക്ക് സമീപം റോഡിലേക്ക് കല്ലും മണ്ണും പതിച്ചു. പാമ്പാടുംമ്പാറ എസ്റ്റേറ്റിൽ മരം വീണ് അതിഥി തൊഴിലാളി സ്ത്രീക്ക് പരിക്ക്. നെടുങ്കണ്ടം മൈലാടുംപാറയിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് ഒരാൾക്ക് പരിക്ക് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!