മഞ്ചേരി ഭാസ്കരൻ പിള്ള അന്തരിച്ചു

എടക്കര : ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനും, മുഖ്യ കാര്യദർശിയുമായിരുന്ന മഞ്ചേരി ഭാസ്ക്കരൻ പിള്ള (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നു പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം പാലേമാട്ടിലെ വീട്ടിൽ എത്തിച്ചു.  സംസ്ക്കാരം നാളെ രാവിലെ 10-ന് വീട്ടുവളപ്പിൽ നടക്കും.

നായർ സർവ്വീസ് സൊസൈറ്റിയുടെ മഞ്ചേരി താലൂക്ക് യൂണിയൻ്റെ മുൻ പ്രസിഡൻ്റും, മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ക്കൂളുകളിൽ രണ്ടാം സ്ഥാനത്താണ് ഇദ്ദേഹം സ്ഥാപിച്ച പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്ക്കൂൾ. പ്ലേ സ്ക്കൂൾ മുതൽ കോളേജ് വരെയും ഒറ്റ കാമ്പസിൽ തന്നെ സ്ഥിതി ചെയ്യുന്നു.  ഇതിനു പുറമേ ബി എഡ് , എം. എഡ് കോളേജുകളും, തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും  ഇവിടെയുണ്ട്.



 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!