ന്യൂഡൽഹി : പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി 9 ഇടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ചെ ആക്രമണം നടത്തിയത്. നിരവധി ഭീകരർ കൊല്ലപ്പെട്ടു.
എല്ലാം നിരീക്ഷിച്ച് പ്രധാനമന്ത്രി. തിരിച്ചടി ആരംഭിച്ചത് മുതൽ ഉടനീളം നരേന്ദ്ര മോദി ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.
പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ തിരിച്ചടിയിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.
