ന്യൂഡല്‍ഹി : അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്നു മുഴുവൻ ജീവനക്കാരേയും മോചിപ്പിച്ചു.
15 ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നു ഇന്ത്യൻ നാവിക സേന വ്യക്തമാക്കി. നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയാണ് ദൗത്യത്തിലേര്‍പ്പെട്ടത്.
നാവിക സേനയുടെ മുന്നറിയിപ്പിനു പിന്നാലെ കടൽക്കൊള്ളക്കാർ കപ്പൽ വിട്ടുപോയിരുന്നു. കപ്പലിലെ വൈദ്യുതി ബന്ധമടക്കമുള്ളവ പുനഃസ്ഥാപിച്ചതായും നാവിക സേന വ്യക്തമാക്കി
