യുവാവിന് വെട്ടേറ്റു…17 കാരൻ കസ്റ്റഡിയിൽ…

കോഴിക്കോട് : കല്ലാച്ചിയിൽ യുവാവിന് വെട്ടേറ്റു. കണിയാങ്കണ്ടിയിൽ രജീഷി(40)നാണ് വെട്ടേറ്റത്. അക്രമം നടത്തിയ 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്.

ഇതിനിടെയാണ് രജീഷിന് വെട്ടേറ്റത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് സംഭവസ്ഥലത്തെത്തി 17-കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!