ബെംഗളൂരു : മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി രാഹുൽ ഗാന്ധിയെ പ്രതിക്കൂട്ടിൽ നിർത്തി സോഷ്യൽ മീഡിയ.
വനിതകൾക്ക് വേണ്ടി വാദിക്കുന്നയാൾ പറഞ്ഞതെല്ലാം വിഴുങ്ങിയോ എന്നാണ് ചോദ്യം. 21 മന്ത്രിമാരുള്ള കേരളത്തിൽ രണ്ട് വനിതകൾ മന്ത്രിയായിരിക്കെ, 34 അംഗങ്ങളുള്ള കർണാടക മന്ത്രിസഭയിൽ നിലവിൽ ഒരു വനിത പോലുമില്ല.
