‘വിഷുവല്ലേ കഴിഞ്ഞത് പലയിടത്തും പടക്കം പൊട്ടും’.. ‘ശോഭ സുരേന്ദ്രൻ ആരാ എനിക്കറിയില്ല’.. പരിഹാസവുമായി ഇ പി ജയരാജൻ…

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ശോഭാ സുരേന്ദ്രൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പരിഹാസവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ.

‘പടക്കം എവിടെയെല്ലാം പൊട്ടുന്നുണ്ട്, വിഷു കഴിഞ്ഞതല്ലേ ഉള്ളൂ. പല സ്ഥലങ്ങളിൽ പടക്കം പൊട്ടും. ആ പടക്കമെല്ലാം പലതിന്റെയും ഭാഗമായിരിക്കുമെന്നും ഇ പി പറഞ്ഞു. തനിക്ക് അവരെ അറിയില്ല. അറിയാത്തൊരാളെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കുന്നില്ല, അത് ശരിയല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.


അതേസമയം ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത് എത്തി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ബിജെപിയുടെ മുതിർന്ന നേതാവാണ് ശോഭ സുരേന്ദ്രൻ. തൃശ്ശൂരിൽ ശോഭ സുരേന്ദ്രന്റെ വീടിനടുത്ത് നടന്ന ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!