മുതിർന്ന മാധ്യമപ്രവർത്തകൻ പൂവത്തിങ്കൽ ബാലചന്ദ്രൻ അന്തരിച്ചു

തൊടുപുഴ : മുതിർന്ന മാധ്യമപ്രവർത്തകനും ദീർഘകാലം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫുമായിരുന്ന പൂവത്തിങ്കൽ ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ ആണ് അന്ത്യം സംഭവിച്ചത്.

സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ മണക്കാട് പൂവത്തിങ്കൽ വീട്ടുവളപ്പിൽ.

ഭാര്യ: ലളിതാംബിക, വഴിത്തല കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ: അരുൺ (നഴ്സ് ദുബായ്), അനീഷ് (അസി. മാനേജർ യെസ് ബാങ്ക് തിരുവനന്തപുരം). ശ്രീദേവി (നഴ്സ് ,ദുബായ്), ആര്യ (എഇ വാട്ടർ അതോറിറ്റി തിരുവനന്തപുരം)

കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം, എറണാകുളം പ്രസ് ക്ലബ്ബ് ഭരണസമിതിയിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. തൊടുപുഴ, കോട്ടയം ബൂറോകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജന്മഭൂമിയിൽ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം ആയിരുന്നു.

ഭാരത് വിഷൻ ന്യൂസ് ലൈവിൻ്റെ ആദരാഞ്ജലികൾ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!