വിവാഹമുറപ്പിച്ചത് 21-കാരിയുമായി… നിക്കാഹിനിടെ പറഞ്ഞ പേരിൽ സംശയം… മൂടുപടം ഉയര്‍ത്തിയപ്പോള്‍ ഞെട്ടിത്തരിച്ച് വരന്‍…

മീററ്റ് : മകളെ കാണിച്ചു വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി.വിവാഹ വേദിയില്‍ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയെന്നാണ് ആരോപണം.

വരന് തോന്നിയ സംശയത്തിന്റെ പേരില്‍ വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തില്‍ നിന്നൊഴിയുകയും കേസില്‍ കുടുങ്ങാതിരിക്കാന്‍ പൊലീസ് സഹായം തേടുകയുമായിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹമ്മദ് അസിം എന്ന യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 21കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേര്‍ന്ന് നിശ്ചയിച്ചത്.

എന്നാല്‍ വിവാഹ വേദിയില്‍ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയര്‍ത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്.മൂത്ത സഹോദരനും ഭാര്യയും ചേര്‍ന്ന് 21കാരിയായ മന്താഷയുമായിട്ടായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി.

നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്.യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസില്‍ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.തുടർന്ന് ഉടൻതന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!