‘ഇതാണാ നല്ലവനായ ഉണ്ണി’…വീടിന്റെ ടെറസിൽ നിറയെ കൃഷി… എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ കണ്ടത്… അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ…

തിരുവനന്തപുരം : വീടിന്റെ ടെറസിൽ കൃഷി നടത്തിയ അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും രാജസ്ഥാൻ സ്വദേശിയുമായ ജതിനാണ് പിടിയിലായത്.

തിരുവനന്തപുരത്ത് വാടക വീടിന്റെ ടെറസിൽ ആയിരുന്നു ഇയാൾ കഞ്ചാവ് കൃഷി നടത്തിയിരുന്നത് . ഇയാളുടെ കൂടെ താമസിക്കുന്നവരും എജി ഉദ്യോഗസ്ഥരാണെന്ന് പൊലീസ് അറിയിച്ചു.

മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ വാടക വീട്ടിൽ നിന്ന് അഞ്ച് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!