കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ അവഹേളിക്കുന്നു…എമ്പുരാൻ സിനിമയ്ക്കെതിരെ സീറോ മലബാർ സഭ…

കൊച്ചി : എമ്പുരാൻ സിനിമയ്ക്കെതിരെ സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിക്കുന്നുണ്ടെന്ന് സഭ ആരോപിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂർവ്വമാണെങ്കിൽ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തിൽ അണിയറപ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും സീറോ മലബാർ സഭ അറിയിച്ചു.

മോഹൻലാലിന്റെ ഖേദ പ്രകടനത്തെ കുറിച്ചും സീറോമലബാർ സഭ നിലപാ‍ട് വ്യക്തമാക്കി. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്നും നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാർ സഭ അറിയിച്ചു. അണിയറ പ്രവർത്തകരാണ് ഇതിന് ഉത്തരം നൽകേണ്ടത്. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!